കാഞ്ഞങ്ങാട് : എല്‍. ഡി. എഫ് അജാനൂര്‍ പഞ്ചായത്ത് വിജയാഘോഷറാലി നടത്തി. നോര്‍ത്ത് കോട്ടച്ചേരിയില്‍ വച്ച് വിജയിച്ച സ്ഥാനാര്‍ത്ഥികളെ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ. രാജ്മോഹന്‍ രക്ത ഹാരമണിയിച്ച് സ്വീകരിച്ചു. എല്‍ഡിഎഫ് നേതാക്കളായ എം. പൊക്ളന്, കാറ്റാടി കുമാരന്, എ. തമ്പാന്, മൂലക്കണ്ടം പ്രഭാകരന്, വി. ഗിനീഷ്, ശിവജി വെള്ളിക്കോത്ത്, എ. വി. സഞ്ജയന്, ടി. ശോഭ, എ.പവിത്രന് മാസ്റ്റര്‍, പി. കൃഷ്ണന് കോടാട്ട്, ഗംഗാധരന് പള്ളിക്കാപ്പില്‍, കരുണാകരന് കുന്നത്ത് എന്നിവര്‍ നേതൃത്വം നല്കി. റാലി മടിയനില്‍ സമാപിച്ചു.
