പുല്ലൂര്‍ :മഹാ ഭജനയില്‍ ഭക്തിമുഖ രിതമായ കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര. പുല്ലൂര്‍,കരക്കക്കുണ്ട്, പൊള്ളക്കട, ഉദയനഗര്‍ , എടമുണ്ട, തടത്തില്‍ എന്നീ പ്രദേശങ്ങളില്‍ നിന്നായി അഞ്ഞൂറോളം സ്വാമി ഭക്തര്‍ നേതൃത്വത്തില്‍
പക്കമേളങ്ങളുടെ അകമ്പടിയോടെ സ്വാമിമാരായ ഗായക സംഘം അവതരിപ്പിച്ച ഭജന ഭക്തജനങ്ങള്‍ക്ക് ഒരു നവ്യാനുഭവമായി. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ഭജനക്ക് ഗുരുസ്വാമി ഗോവിന്ദ സ്വാമി ,എം. രമേശന്‍, കെ.പി ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭജനയില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പ്രസാദ വിതരണം ചെയ്തു. മടപ്പുര കമ്മിറ്റി പ്രസിഡന്റ് കെ.വി രാഘവന്‍ നായര്‍, സെക്രട്ടറി എന്‍ പ്രകാശന്‍ , ട്രഷറര്‍ കെ. ദാമോദരന്‍ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
