കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷന്‍ എസ് ഐ കെ അജിതയുടെ നേതൃത്വത്തില്‍ മലപ്പുറത്തു നിന്നും സമര്‍ത്ഥമായി പിടികൂടി. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി രതീഷ്(42)നെയാണ് മലപ്പുറം കുറ്റിപ്പുറത്ത് നിന്നും പിടികൂടിയത്. 2020 ലും പിന്നീട് പല പ്രാവശ്യവും കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ കാസര്‍കോട് സ്റ്റേഷനിലും ഒരു കേസിലെ പിടികിട്ടാപ്പുള്ളിയാണ്. എസ് ഐ. അജിതക്ക് പുറമെ ജി എസ് സി പി എന്‍. രാജേഷ്, ദീപക്, സി പി ഓ മാരായ ശ്രുതി,ജെ ഷജീഷ്, സൂരജ് എന്നിവരടങ്ങിയ സംഘത്തിനൊപ്പം തിരൂര്‍ ഡാന്‍സഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
