കാഞ്ഞങ്ങാട് : ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നല്‍കണമെന്നും യാത്രക്കാരും റയില്‍വേ ജീവനക്കാരും ഉള്‍പ്പെടെ ലഹരിക്കാടിമപ്പെട്ടവരുടെ ആക്രമണത്തിന് ഇരയാവുന്നത് പൊതുജനങ്ങളില്‍ ഭീതി ഉളവാക്കുന്നതാണെന്നും ജോയിന്റ് കൗണ്‍സില്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് അധ്യക്ഷനായി, സംസ്ഥാന കൗണ്‍സില്‍ അംഗം പ്രദീപ് കുമാര്‍ സംസാരിച്ചു.സംസ്ഥാന കൗണ്‍സില്‍ അംഗം ശ്രീജി തോമസ്, ജോയിന്റ് കൗണ്‍സില്‍ കാഞ്ഞങ്ങാട് മേഖല സെക്രട്ടറി സനൂപ്, മേഖലാ കമ്മിറ്റി അംഗങ്ങളായ നാമദേവന്‍, അനില്‍കുമാര്‍, ബൈജു,കവിത തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി. photo ജോയിന്റ് കൗണ്‍സില്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് ജി സുരേഷ് ബാബു മാര്ച്ച്ഉദ്ഘാടനംചെയ്തു
