കാഞ്ഞങ്ങാട് : ജനാധിപത്യത്തിന്റെ യും വികസനത്തിന്റെയും ഏറ്റവും വലിയ പന്ഥാവില്‍ കൂടിയാണ് കേരളം മുന്നോട്ട് പോകുന്നത്. ജനക്ഷേമത്തിന്റെയും സാമൂഹ്യനീതിയുടെയും പ്രതീകമായ ത്രിതല പഞ്ചായത്ത് സംവിധാനം ശക്തിപ്പെടുത്തി, ഗ്രാമങ്ങളുടെ ഹൃദയതാളത്തില്‍ വികസനത്തിന്റെ പാടുകള്‍ കുറിച്ചെടുക്കാന്‍ സാധിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്റ ഭരണ സംവിധാനത്തിലാണ്.
സംസ്ഥാന സര്‍ക്കാര്‍ യോഗയ്ക്കും അതിന്റെ ശാസ്ത്രീയമായ പ്രയോഗത്തിനും നല്കുന്ന പ്രാധാന്യവും, ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ജനങ്ങളുടെ മാനസിക-ശാരീരിക ആരോഗ്യത്തിനും അത് പോലെയുള്ള സര്‍ഗാത്മക മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ മുന്നില്‍ നില്ക്കുന്നു.
മനസ്സും ശരീരവും ഒരുപോലെ യോജിപ്പിച്ച് വളര്‍ത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് പഞ്ചായത്ത് തലങ്ങളിലേക്കും യോഗ അഭ്യാസം സൗജന്യമായി ജനങ്ങളിലേക്ക് എത്തിച്ച സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആരോഗ്യസുരക്ഷയും ഉറപ്പാക്കുന്ന അപൂര്‍വ്വ മാതൃകയായി മാറിയെന്ന അഭിപ്രായവും കമ്മറ്റി രേഖപ്പെടുത്തി.
യോഗദിനാചരണങ്ങള്, ആശയപ്രചാരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യോഗക്ലാസുകള്‍, ആധുനിക ജീവിതരീതിയില്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ നടപ്പാക്കിയ യോഗ-വെല്‍നെസ് പദ്ധതികള്‍, സമഗ്ര ആരോഗ്യകാഴ്ചപ്പാടിലൂടെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹെല്‍ത്ത്-വെല്‍നെസ് കേരളം എന്ന മാതൃകയെ ലോകം കൂടി ശ്രദ്ധാപൂര്‍വ്വം നോക്കുന്നു.
ജനക്ഷേമമാണ് ലക്ഷ്യം എന്ന ഉറച്ച നിലപാട് നാട്ടിന്‍പുറങ്ങളെ സ്വയം പര്യാപ്തമാക്കുകയും വികസനത്തെ നേരിട്ട് ജനങ്ങളുടെ വീട്ടില്‍ എത്തിക്കുകയും ചെയ്യാന്‍ സാധിച്ചത് എല്‍.ഡി.എഫ് ഭരണത്തിന്റെ നേട്ടമാണ്. ചേതനയോഗ ജില്ലാ കമ്മറ്റി യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം.വി നാരായണന് അധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.പി. സുകുമാരന്‍, കെ.വി ഗണേഷ്, ഏരിയ ഭാരവാഹികളായ പി.വി ചന്ദ്രന്, ഭാസ്ക്കരന്‍ നീലേശ്വരം, ഉണ്ണി പാലത്തിങ്കാല്‍, കെ.വി. കേളു അമ്പലത്തറ, സുഭാഷ് മുഴക്കോം, ദീവ ടീച്ചര്‍, രജിത കാഞ്ഞങ്ങാട്, ഭാസ്കരന് മയിച്ച എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രദീപന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
