കാഞ്ഞങ്ങാട്: ത ദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടങ്കിലും വോട്ട് ചെയ്യാന്‍ സാധിക്കാത്ത സങ്കടത്തില്‍ കേരളത്തിലെ ഏക സര്‍ക്കസ് കലാകാരിയായ തല ശ്ശേരി സ്വദേശിയായ പി ബേബി. ആറു വയസു മുതല്‍ സര്‍ക്കസ് തമ്പുകളില്‍ ജീവിതമായതിനാല്‍ ആധാറടക്കമുള്ള വിലപ്പെട്ട രേഖകള്‍ ത ന്റെ കൈവശമില്ലന്ന് ബേബി പറയുന്നു. നിലവില്‍ കാഞ്ഞങ്ങാട് ഐ ങ്ങോത്ത് ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസി ന്റെ ഭാഗണ് ഈ കാലാകാരി. ഇവരാണ് സര്‍ക്കസ് മേഖലയില്‍ മലയാളിയായ ഏക താരം. ആറു മാസത്തില്‍ കൂടുതല്‍ ഒരിടത്ത് താമസിച്ചാല്‍ മാത്രമെ ആധാറടക്കമുള്ള രേഖകള്‍ നല്‍കാ മെന്ന് ആണ് ഉ ദ്യോഗസ്ഥര്‍ പറയുന്നതായി ബേബി പറയുന്നു. തലശ്ശേരിയിലെ എരി ഞ്ഞോളി പഞ്ചായത്ത് ആധാറിന് ആവശ്യമായ എന്‍ റോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ഇത് മതിയാവമോ എന്ന കാര്യത്തില്‍ ഉറപ്പി ല്ലെന്നും ബേബി പറയുന്നു. വിഷയം കണ്ണൂര്‍ കലക്ടറുടെ ശ്രദ്ധയില്‍ പ്പെടുത്തിയതിന് ശേഷം ആധാര്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും ബേബി കൂട്ടിചേര്‍ത്തു.
ആറു വയസു മുതല്‍ സര്‍ക്കസ് തമ്പുകളിലായതിനാല്‍ വേണ്ടത്ര വിദ്യാഭ്യാസം നേടാന്‍ ബേബിക്ക് കഴിഞ്ഞിട്ടില്ല. സ്വന്തം പേരെഴുതാനറിയുന്ന ബേബിക്ക് രണ്ട് ഭാഷകള്‍ അറിയാന്‍. രണ്ടു മാസം മുമ്പ് ഉത്തരേന്ത്യയിലെ അജന്ത സര്‍ക്കസിലായിരുന്നു ബേബി. ഇപ്പോള്‍ ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസിന്റെ ഭാഗമാണ്. ഉത്ത രേന്ത്യന്‍ സ്വ ദേശിയായ പി. സജ്ഞയനാണ് ഭര്‍ത്താവ്. ഒരു മകളുണ്ട്. മകള്‍ക്ക് ബേബിയുടെ അമ്മയുടെ വിലാസത്തില്‍ എല്ലാ രേഖകളുമുണ്ട്. അമ്മയടക്കമുള്ള കുടുംബം തല ശ്ശേരിയില്‍ തനിക്കു ണ്ടെങ്കിലും അവര്‍ ക്കെല്ലാം മതിയായ രേഖകകളുണ്ട്. തനിക്ക് മാത്രമാണ് ഒരു രേഖയുമില്ലാത്തത് എന്നും ബേബി പറയുന്നു. ഈ വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹമുണ്ടെങ്കിലും വോട്ട് ചെയ്യാന്‍ കഴിയാത്ത പ്രയാസത്തിലാണ് ബേബി.
