കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ തുളുച്ചേരി വാണിയ സമുദായ ശ്മശാന പ്രവര്‍ത്തനം തടസപ്പെടുത്തുന്നത് സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിയെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ മുളിയാര്‍ അഭിപ്രായപ്പെട്ടു. 1980 മുതല്‍ കല്ല്യാല്‍ മുച്ചിലോട്ടിന്റെ അധീനതയിലുള്ള ശ്മാശന ഭൂമിയില്‍ ശുചീകരണം നടത്തുന്നതിനും, മൃതദേഹം ദഹിപ്പിക്കുന്നതിനുമെതിരെ ചില ആളുകള്‍ എതിര്‍പ്പുമായി വരുന്നത് അംഗീകരിക്കാന്‍ കഴിയില്ല.പ്രാദേശിക സിപിഎം നേതാക്കളുടെ അറിവോടുകൂടിയാണ് ഇത്തരം അനീതികള്‍
നടക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്.വിഷയം വേണ്ട രീതിയില്‍ മനസിലാക്കാതേയുള്ള പോലീസിന്റെ ഇടപെടല്‍
കാര്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണമാക്കാനേ ഉപകരിക്കയുള്ളൂ. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് അഞ്ചു ശ്മശാനങ്ങള്‍കൊ
കൊണ്ട് ഇല്ലാത്ത എന്ത് ബുദ്ധിമുട്ടാണ് ഇതു കൊണ്ട് ഉണ്ടാകുന്നത് എന്ന് ജനം ചോദിച്ചു തുടങ്ങിയിട്ടുണ്ട്. വാണിയ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ജനാതിപത്യ പരമായ പോരാട്ടത്തില്‍ ഹിന്ദു ഐക്യവേദിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് രാജന്‍ മുളിയാര്‍ പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.
