രുചി മേളങ്ങളുടെ വൈവിധ്യവുമായി ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പാചക മത്സരം നടന്നു

കാഞ്ഞങ്ങാട്: ഉച്ച ഭക്ഷണം പോഷക സമൃദ്ധവും രുചികരവും വൈവിധ്യമാക്കുന്നതിനും പ്രാദേശിക വിഭവങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്തുന്നതിനുമായി ഹോസ്ദുര്‍ഗ്ഗ് ഉപജില്ലയിലെ എണ്‍പതോളം സ്‌ക്കൂളുകളില്‍ നിന്നായി തെരഞ്ഞെടുത്ത പാചകത്തൊഴിലാളികളെ പങ്കെടുപ്പിച്ച് കൊണ്ട് മേലാങ്കോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക സ്‌കൂളില്‍ ഈ വര്‍ഷത്തെ ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ പാചക മത്സരം നടന്നു. പന്ത്രണ്ട് മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം ഹോസ്ദുര്‍ഗ്ഗ് എഇഒ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌ക്കൂള്‍ എച്ച്.എം. കെ. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഫയര്‍ ഓഫീസര്‍ ചന്ദ്രന്‍ വെള്ളിക്കോത്ത് പിറ്റിഎ വൈസ് : പ്രസിഡന്റ് ജി.ജയന്‍, മദര്‍ പിറ്റിഎ പ്രസിഡണ്ട് കെ.വി. റീജ എന്നിവര്‍ സംസാരിച്ചു. പാചക വിദഗ്ദ്ധന്‍ നാരായണന്‍ പട്ടേന, ജില്ലാ ആശുപത്രി ഡയറ്റീഷന്‍ കെ. ശ്രുതി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി സാരംഗ് സരസ്വതി സ്‌ക്കൂള്‍ എച്ച്.എം എന്നിവര്‍ അടങ്ങിയ ടീമാണ് വിധികര്‍ത്താക്കള്‍ ആയത്. നൂണ്‍മീല്‍ ഓഫീസര്‍ ദിനേശന്‍ വണ്ണാര്‍ വയല്‍ സ്വാഗതവും സ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സൈജു കെ. വി. നന്ദിയും പറഞ്ഞു.

വിഭവങ്ങളുടെ പോഷകമൂല്യം, വൈവിധ്യം, രുചി തുടങ്ങിയ അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്ന വാശിയേറിയ മത്സരമാണ് നടന്നത്. മേലാങ്കോട്ട് എസികെഎന്‍എസ്ജിയുപി സ്‌ക്കൂളിലെ പി രാധിക ഒന്നാം സ്ഥാനവും യുബി എം സി എഎല്‍ പി എസിലെ സി. സീമ രണ്ടാം സ്ഥാനവും ജീവി എച്ച് എസ് എസ് മടിക്കൈ II ലെ എം. ബിന്ദു മൂന്നാം സ്ഥാനവും നേടി.

 

error: Content is protected !!