അമ്പലത്തറ : ലോകത്തെവിടെയും നാടകങ്ങള്‍ പ്രതിരോധത്തിന്റെ കലയായി വര്‍ത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ നാടകം മരിക്കില്ലെന്ന് അഭിനേത്രിയും എഴുത്തുകാരിയുമായ സിപി ശുഭ ടീച്ചര്‍ പറഞ്ഞു. അമ്പലത്തറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി നടത്തുന്ന അഖിലകേരള നാടകോല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംഘാടക സമിതി ചെയര്മാന് രാജേഷ് സ്കറിയ അദ്ധ്യക്ഷം വഹിച്ചു.നാടകരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട സി. കണ്ണനെ ആദരിച്ചു. കാലിക്കറ്റ് യൂണിവേര്സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്ററായി നിയമിതിനായ ഡോ. വി. വിജയകുമാറിനും ഫൈനാര്‍ട്സ് സൊസൈറ്റി ആദരവ് നല്കി.അമ്പലത്തറ ഫാസിന്റെ ചരിത്രമോതുന്ന സ്മരണിക യുവ കഥാകൃത്ത് വി.എം.മൃദുല്‍ പ്രകാശനം ചെയ്തു. രവീന്ദ്രന് മുങ്ങത്ത് , ഗോപാലകൃഷ്ണ പണിക്കര്‍ , എ വേലായുധന് , പനങ്ങാട്നാരായണന് നായര്‍, എം. കെ ഭാസ്കരന്, അമ്പലത്തറ നാരായണന് ,അമ്പലത്തറ കുഞ്ഞികൃഷ്ണന് സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.വി. ജയരാജ് സ്വാഗതവും ജയരാജന് കണ്ണോത്ത് നന്ദിയും പറഞ്ഞു. മടിക്കൈ നാദക്കോട് കഴകം വനിത പൂരക്കളി സംഘത്തിന്റെ പൂരക്കളി അവതരിപ്പിച്ചു. ഉദ്ഘാടന ദിവസം കാഞ്ഞങ്ങാട് ജനനിയുടെ ചൂട്ട് അരങ്ങിലെത്തി.
ഇന്ന് രാത്രി 7ന് പണിയനൃത്തം.അവതരണം ഗോത്രബന്ധു കലാസമിതി തായന്നൂര്‍, 7.30 ന് വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന
നാടകം ‘പകലില്‍ മറഞ്ഞിരുന്നൊരാള്‍ ‘.
