മാണിക്കോത്ത് മഖാം ഉറൂസ്: സ്വാഗത സംഘം ഓഫീസ് തുറന്നു

മാണിക്കോത്ത്: ഖാസി ഹസൈനാര്‍ വലിയുളളാഹിയുടെ പേരില്‍ നടത്തുന്ന 2026 ജനുവരി 6 മുതല്‍ 12 വരെ നടത്തപ്പെടുന്ന മാണിക്കോത്ത് മഖാം ഉറൂസ് സംഘാടക സമിതി ഓഫീസ് തുറന്നു. ഗള്‍ഫ് വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സലീം ചിത്താരി ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി വി അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത് സ്വാഗതം പറഞ്ഞു, ഖത്തീബ് മുഹിയുദ്ദീന്‍ അല്‍ അസ്ഹരി പ്രാര്‍ത്ഥന നടത്തി, മുബാറക്ക് ഹസൈനാര്‍ ഹാജി, എംപി നൗഷാദ്, സണ്‍ലൈറ്റ് അബ്ദുറഹിമാന്‍ ഹാജി,മുഹമ്മദ് കുഞ്ഞി സുലൈമാന്‍, എന്‍ വി നാസര്‍, എം സി അബ്ദുല്‍ഖാദര്‍, അഷറഫ് പി, ബാസിത്ത് പാലക്കി, സമീര്‍ മാണിക്കോത്ത്, നാദിര്‍ഷ മല്ലമ്പലം, യൂനുസ് ബദര്‍ നഗര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

error: Content is protected !!