ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് തിരിച്ച് പിടിക്കും: എ ഗോവിന്ദന്‍ നായര്‍

കാഞ്ഞങ്ങാട്: കഴിഞ്ഞ തവണ നഷ്ടപ്പെട്ട് പോയ ജില്ലാ പഞ്ചായത്ത് ഭരണം ഇക്കുറി യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച തദ്ദേശ പോര്-2025 മീറ്റ് പ്രസ് പരിപാടിയില്‍ പ ങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം നഷ്ടപ്പെട്ട് പോയ ചിറ്റാരിക്കല്‍, പിലി ക്കോട്, ചെങ്കള ഡിവിഷനുകളിലടക്കം യു.ഡി.എഫ് മിന്നും വിജയം നേടും. പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ ത്തെക്കാള്‍ കൂടുതല്‍ വിജയം യു.ഡി.എഫിനുണ്ടാകും. ഇക്കുറി യു.ഡി.എഫിനുള്ളില്‍ മുമ്പുള്ളത് പോലെ പടലപിണക്കങ്ങള്‍ കുറവായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ഭരണവും യു.ഡി.എഫ് നേടും. വാര്‍ഡ് വിഭജനത്തിലും വോട്ട് വെട്ടിക്കളയലിലുമടക്കം എല്‍.ഡി.എഫ് രാഷ്ട്രീയം കലര്‍ത്തി യു.ഡി.എഫ് സ്വാധീന ശേഷി യെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതിനെതിരെ പ്രതി രോധിച്ചും ഇക്കുറി പഞ്ചായത്ത് തിര ഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടും. യു.ഡി.എഫ് ഭരണത്തിരുന്ന കാലത്താണ് ജില്ലയു ടെ വികസനത്തിന് ഒട്ടെറെ നല്ല കാര്യങ്ങള്‍ ചെയ്തത്. ഇതില്‍ ര മേശ് ചെന്നിത്തല കൊണ്ട് വന്ന കാസര്‍ കോട് പാക്കേജ് അടക്കമുള്ളവ പെടും. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അ തൊന്നും തുടര്‍ന്നില്ലന്നും ഗോവിന്ദന്‍ നായര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് അകത്ത് നിന്ന് പാര്‍ട്ടി ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ വെച്ച് പൊറുപ്പിക്കാനാവില്ല.പിണറായി വിജയന്‍ എന്ന വ്യക്തിയി ലെക്ക് എല്‍.ഡി.എഫ് ഭരണം ചുരുങ്ങിയതായും ഗോവിന്ദന്‍ നായര്‍ ആരോപിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളുടെ വിലിയിരത്തലുകള്‍ക്ക് അപ്പുറം പ്രാ ദേശികമായ കാര്യങ്ങള്‍ കൂടി ത ദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഗോവിന്ദന്‍ നായര്‍ കൂട്ടി ചേര്‍ത്തു. മീറ്റ് പ്രസില്‍ പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്‌മാന്‍ ഏ.എം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു.

 

error: Content is protected !!