മാവുങ്കാല്‍: പുതിയകണ്ടത്തെ രാമകൃഷ്ണന് ആചാരി കണ്ടത്തില്‍(59) ബാത്റൂമില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി വീട്ടിലെ ബാത്റൂമിലാണ് കുഴഞ്ഞു വീണത്. ഉടനെ ജില്ലാ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരത്തും എത്തിച്ചു. ഇവിടെ വെച്ചാണ് മരണം. പരേതരായ പത്മനാഭന് ആചാരി – മാധവിയമ്മ കണ്ടത്തില്‍ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: നാരായണന് ആചാരി, ഓമന പി, സുലോചന. പി, പാര്‍വതി പി, ലക്ഷ്മണന് കണ്ടത്തില്‍, ഭരതന് കണ്ടത്തില്‍, കൃഷ്ണമണി കണ്ടത്തില്‍.
