ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബീച്ചില്‍ പതാകദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരായിലേക്ക് എത്തിക്കുന്നതിനായി കേരളത്തിലെ എല്ലാ ജില്ലയിലും പ്രവര്‍ത്തിച്ചു വരുന്ന ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന്‍ (എ കെ ഡബ്ല്യൂ ആര്‍ എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബീച്ചില്‍ പതാകദിനം ആചരിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് രാഗേഷ് കൂട്ടപ്പുന്ന പതാക ഉയര്‍ത്തി. ജില്ലാ രക്ഷാധികാരിയും ഉപദേശക അംഗവുമായ ഇബ്രാഹിം ബിസ്മി, ജില്ലാ സെക്രട്ടറി സുനില്‍, ട്രഷറര്‍ രാമചന്ദ്രന്‍, വിനോദ് ചെമ്മട്ടംവയല്‍, സുമ, മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ജാതിമത വര്‍ണ്ണ വര്‍ഗ്ഗ രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് എ കെ ഡബ്ല്യൂ ആര്‍ എഫ്. നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും അതേരീതിയില്‍ അരയ്ക്കു കീഴ്പോട്ട് തളര്‍ന്നു പോയവരുടെയും ഒരു വീല്‍ചെയര്‍ കൂട്ടായ്മയാണിത്. പരിപാടിയില്‍ എത്തിയവര്‍ക്ക് മധുര വിതരണവും നടത്തി.

 

error: Content is protected !!