ഫാര്‍മസിസ്റ്റ് തോട്ടില്‍ വീണ് മരിച്ച നിലയില്‍; ചീമേനി വണ്ണാത്തിക്കാനത്തെ ടി രമേശന്‍ ആണ് മരിച്ചത്

ചെറുവത്തൂര്‍: ഗൃഹനാഥനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി വണ്ണാത്തിക്കാനത്തെ ടി രമേശന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് തോട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫാര്‍മസിസ്റ്റായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടമെന്ന് സംശയിക്കുന്നു. സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി വിജയന്‍ നമ്പ്യാരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: സരള(എരമം). മക്കള്‍: അഞ്ജന രമേഷ് (എറണാകുളം), ഐശ്വര്യ രമേഷ് (ഫിസിയോ തെറാപ്പിസ്റ്റ് പടന്നക്കാട് ആയുര്‍വേദ ആശുപത്രി). മരുമകന്‍: സുരേഷ് (മാവുങ്കാല്‍). സഹോദരങ്ങള്‍: സ്‌നേഹലത, രഘുനാഥ്, രഞ്ജിത്ത് ബാബു.

 

error: Content is protected !!