വിദ്യാനഗര്‍: വില്പനക്കായി സൂക്ഷിച്ച ആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ആറ് ഗ്രാം എംഡിഎം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കുഡ്‌ലു ഉളിയത്തടുക്ക ഗണേഷ് നഗറിലെ ഫാത്തിമ മന്‍സിലില്‍ കെ. മുഹമ്മദ് ഹനീഫ (34) യെയാണ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിന്റെ നേതൃത്വത്തില്‍ എസ്.ഐ.എസ്. അനൂപും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. മുട്ടത്തൊടി വെച്ച് ഇന്നലെ രാത്രി 7.25 മണിക്കാണ് പ്രതി പിടിയിലായത്. പ്രതിയില്‍ നിന്നുംആറ് ഗ്രാം ഹൈബ്രിഡ് കഞ്ചാവും ആറ് ഗ്രാം എംഡിഎം എ യും 4940 രൂപയും ഫോണും പിടിച്ചെടുത്തു. പോലീസ് സംഘത്തില്‍ എ.എസ്.ഐ. പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍.ആര്‍. പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍ സനീഷ് ജോസഫ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, അനീഷ്, ഭക്ത ഷൈവല്‍ എന്നിവരും ഉണ്ടായിരുന്നു.
