ഒടുവില്‍ ചുള്ളിക്കും ബസ്സായി; മടിക്കൈ ഗതാഗത സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായത് മുണ്ടോട്ട് പാലം

കാഞ്ഞങ്ങാട്: കാലങ്ങളായി ജീപ്പും ഓട്ടോയും മാത്രമുണ്ടായിരുന്ന മാലോത്തെ ചുള്ളിയിലേക്ക് തിങ്കള്‍ മുതല്‍ ബസ് ഓടിത്തുടങ്ങും. രാവിലെ 7:37 ന് മടിക്കൈ വഴി കാഞ്ഞങ്ങാടേക്കാണ് റൂട്ട്. വെള്ളരിക്കുണ്ട് (8:09), പരപ്പ (8:29), അടുക്കം (8:47), എണ്ണപ്പാറ (9:00), കാഞ്ഞിരപ്പൊയില്‍ (9:12), ജില്ലാ ആശുപത്രി (9:37) വഴി കടന്നു പോകുന്ന ബസ് സര്‍ക്കാര്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് 9:47ഓടെ കാഞ്ഞങ്ങാടെത്തും. തിരികെ ഇതേ വഴിയില്‍ 9:59ന് കൊന്നക്കാടേക്കാണ് മടക്കം. ജില്ലാ ആശുപത്രി (10:09), കാഞ്ഞിരപ്പൊയില്‍ (10:34), അടുക്കം (10:59), പരപ്പ (11:19), വെള്ളരിക്കുണ്ട് (11:39), കൊന്നക്കാട് (12:14) നു മാണ് എത്തുക. ജില്ലാ ആശുപത്രിയില്‍ നിന്ന് മലയോരത്തേക്ക് മടങ്ങേണ്ടവര്‍ക്കും എണ്ണപ്പാറ ഭാഗത്ത് നിന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്കും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് പോകാനും സൗകര്യമാകും. തുടര്‍ന്ന് 12:40ന് കാഞ്ഞങ്ങാടേക്ക് മടങ്ങുന്ന ബസ് 2:55 ന് കാഞ്ഞങ്ങാടെത്തും. വൈകീട്ട് 6:32ന് കാഞ്ഞങ്ങാട് നിന്ന് ചുള്ളിയിലേക്ക് മടങ്ങുന്ന ബസ് ജില്ലാ ആശുപത്രി (6:42), കാഞ്ഞിരപ്പൊയില്‍ (7:07), എണ്ണപ്പാറ (7:17), അടുക്കം (7:32), പരപ്പ (7:52), വെള്ളരിക്കുണ്ട് (8:12), മാലോം (8:37) എന്നിവിടങ്ങളിലെത്തും. മൂകാംബിക ട്രാന്‍സ്‌പോര്‍ടാണ് സര്‍വീസിന് തുടക്കമിടുന്നത്. മടിക്കൈ വഴി കൊന്നക്കാട് നിന്ന് നിലവില്‍ ഒരു സ്വകാര്യ ബസ് രാവിലെ കാഞ്ഞങ്ങാടേക്ക് പോയാല്‍ വൈകീട്ട് മടങ്ങുന്നത് മാത്രമേയുള്ളൂ. പകല്‍ നേരത്തും കൂടുതല്‍ സര്‍വീസ് വരുന്നതോടെ ജനങ്ങള്‍ക്കും ആശ്വാസമാകും. മറ്റ് റൂട്ടുകളെ അപേക്ഷിച്ച് നിരക്കും സമയവും കുറവാണ്.

മടിക്കൈയുടെ മുണ്ടോട്ട് പാലം

മടിക്കൈ ഗതാഗത സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയായത് മുണ്ടോട്ട് പാലമാണ്.
ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് 2000ത്തില്‍ മന്ത്രി പി ജെ ജോസഫാണ് പാലം ഉദ്ഘാടനം ചെയ്തത്. അതുവരെ കാഞ്ഞിരപ്പൊയിലുകാര്‍ നീലേശ്വരം ചുറ്റിയാണ് കാഞ്ഞങ്ങാട് പോയത്. പാലം വന്നതോടെ മുണ്ടോട്ട് വരെ മാത്രമോടിയ ബസുകള്‍ പലതും കാഞ്ഞിരപ്പൊയില്‍ വരെ നീട്ടി. യാത്രാ സമയം പാതിയായി. ചില ബസുകള്‍ ഇതുവഴി തായന്നൂര്‍, പേരിയ, കാലിച്ചാനടുക്കം വരെ പെര്‍മിറ്റെടുത്തെലും വൈകാതെ നിലച്ചു. 2019ലാണ് ചെമ്മട്ടംവയല്‍ – കാലിച്ചാനടുക്കം പാത ബിഎം ബിസി ചെയ്ത് ആധുനീകരിക്കാന്‍ തുടങ്ങിയത്. റോഡ് നന്നായതോടെ 2024ല്‍ കൊന്നക്കാടേക്ക് ഇതുവഴി സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. ഇത് യാത്രക്കാര്‍ ഏറ്റെടുത്തതോടെ 2025 സപ്തംബര്‍ മുതല്‍ പരപ്പയിലേക്ക് കെഎസ്ആര്‍ടിസിയും ഓടിത്തുടങ്ങി. മൂന്നാമത്തെ ബസാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. ജൂലൈയിലെ ആര്‍ടിഎ യോഗം അനുവദിച്ച കൂടുതല്‍ ബസ് പെര്‍മിറ്റുകളും മാസങ്ങള്‍ക്കകം ഇതുവഴി മലയോരത്തേക്ക് ഓടും.

 

error: Content is protected !!