വ്യവസായ പ്രമുഖന്‍ കെ. ഉമേശ് കാമത്തിന്റെ സംസ്‌കാരം നാളെ; മേലാങ്കോട്ട് എസ്എസ് കലാമന്ദിരത്തിന് സമീപം സ്വവസതില്‍ പൊതുദര്‍ശനത്തിന് വെച്ചു

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല വ്യാപാരിയും വ്യവസായ സംരംഭകനും കെ.ഉമേശ് കാമത്ത് ആന്റ് കമ്പനിയുടെ ഉടമയുമായ മേലാങ്കോട്ട് എസ്എസ് കലാമന്ദിരത്തിനു സമീപം ശ്രീവിട്ടലില്‍ കെ.ഉമേശ് കാമത്ത് (78) അന്തരിച്ചു. വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി, ജിഎസ്ബി ഗ്രാമസഭാ പ്രസിഡന്റ്, കാഞ്ഞങ്ങാട് ചിന്മയ മിഷന്‍ പ്രസിഡന്റ്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പടന്നക്കാട് നെഹ്‌റു കോളേജ് എന്നിവയുടെ ഭരണസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട്ടെ ആദ്യത്തെ മിഠായി നിര്‍മാണശാലയായ ബ്രൂക്‌സ് കണ്‍ഫെക്ഷനറി ഉടമയായിരുന്നു. ഭാര്യ: വീണാ കാമത്ത്. മക്കള്‍: രാജേഷ് കാമത്ത്(ഉമേശ്‌കോ, സെല്‍ഫ് ഗ്രോത്ത് നിധി ലിമിറ്റഡ് എന്നിവയുടെ മാനേജിങ് ഡയറക്ടര്‍, റോട്ടറി മേഖലാ കോഓര്‍ഡിനേറ്റര്‍, കാഞ്ഞങ്ങാട്), ഡോ. പ്രകാശ് കാമത്ത്(ദന്തരോഗ വിദഗ്ധന്‍, മെല്‍ബണ്‍, ഓസ്‌ട്രേലിയ), നയന പ്രഭു(ബെംഗളൂരു). മരുമക്കള്‍: രാധിക കാമത്ത്(ഉമേശ്‌കൊ ഗ്യാസ് ഏജന്‍സി, കാഞ്ഞങ്ങാട്) ഡോ. രേഷ്മ കാമത്ത്(ദന്തരോഗ വിദഗ്ധ, മെല്‍ബണ്‍, ഓസ്‌ട്രേലിയ), ഹരീഷ് പ്രഭു (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, പാത്ത് എന്‍ജിന്‍സ്, ബെംഗളൂരു). സഹോദരങ്ങള്‍: ഉഷ ഡി ഭക്ത(മണിപ്പാല്‍), ഡോ. കെ.ജി. കാമത്ത്(പാലക്കാട്), രത്‌നാകര്‍ കാമത്ത് (ബെംഗളൂരു), ദയാനന്ദ് കാമത്ത്(മംഗളൂരു), പരേതരായ സുനന്ദ കാമത്ത്, കൃഷ്ണാഭായി പൈ, രുക്മാഭായി ഷേണായ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മേലാങ്കോട്ടെ സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!