കെ എസ്.ടി.എ വനിതാ സദസ് സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ വനിതാ സബ് കമ്മിറ്റി വനിതാ സദസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കെ.പി.വി. പ്രീത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. ശ്രീകല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. ലസിത, ജില്ലാ പ്രസിഡണ്ട് യു ശ്യാംഭട്ട്, ജില്ലാ ട്രഷറര്‍ കെ.വി. രാജേഷ്, വി കെ ബാലാമണി, പി . മോഹനന്‍,വി.കെ. റീന , പി.പി. കമല, പി.പുഷ്പ , ടി ശൈലജ, മാലതി എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ജില്ലാ വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ കെ ലളിത നന്ദിയും പറഞ്ഞു.
‘മത നിരപേക്ഷ ജനാധിപത്യ ഇന്ത്യ, വികസിത വൈജ്ഞാനിക കേരളം, സാര്‍വ്വത്രിക ഗുണമേന്മാ വിദ്യാഭ്യാസം ‘ എന്ന മുദ്രാവാക്യമുയര്‍ത്തി 2026 ജനുവരി 3, 4 തീയ്യതികളില്‍ കാറഡുക്ക കര്‍മ്മംതൊടിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

 

error: Content is protected !!