മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മ്മദിവസത്തില്‍ സോള്‍ജിയസ് ഓഫ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യുദ്ധസ്മാരകത്തില്‍ ദീപങ്ങള്‍ തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി

കാഞ്ഞങ്ങാട് : ഭാരതീയരുടെ മനസ്സില്‍ ഒരിക്കലും മായാത്ത കറുത്ത ഓര്‍മ്മകള്‍ ബാക്കിയാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പതിനേഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു .  ആ സംഭവത്തിന്റെ ഓര്‍മ്മദിവസത്തില്‍ ഭീകരവിരുദ്ധ സന്ദേശപ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലയിലെ സൈനിക അര്‍ദ്ധ സൈനിക കൂട്ടായ്മയായ സോള്‍ജിയസ് ഓഫ് കെ എല്‍ 14 വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലിനടത്തി. മാവുങ്കാലിലുള്ള സൊസൈറ്റിയുടെ ഓഫീസില്‍ നിന്നാരംഭിച്ച് കാഞ്ഞങ്ങാട് , നീലേശ്വരം വഴി ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള യുദ്ധസ്മാരകത്തിനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് യുദ്ധസ്മാരകത്തില്‍ ദീപങ്ങള്‍ തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി വീരമൃതുവരിച്ചവരെ ഓര്‍മ്മിച്ചു. അനുസ്മരണ യോഗം ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രമീള ഉദ്ഘാടനം ചെയ്തു. കേരള വ്യപാര വ്യവസായ ഏകോപന സമിതി ചെറുവത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത്, വനിതാവിംഗ് പ്രസിഡന്റ് സി പ്രീത, എക്‌സ് സര്‍വീസ്‌മെന്‍ ലീഗ് ചെറുവത്തൂര്‍ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥി കളായി. കൂട്ടായ്മാ പ്രസിഡന്റ് ഇ. ശശിധരന്‍ ഇ അധ്യക്ഷനായി. സെക്രട്ടറി ജയന്‍ പൊന്നന്‍ സ്വാഗതവും ടി പി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. കൂട്ടായ്മ അംഗങ്ങളും, കുടുംബ അംഗങ്ങളും , നാട്ടുകാരും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

 

error: Content is protected !!