രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരായ കായിക പ്രതിഭകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആര്‍ ഡബ്ലിയു എ സ്പോര്‍ട്സ് മീറ്റ് 2026 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ യു.എ.ഇ യുടെ വിവിധ സ്ഥലങ്ങളില്‍ വച്ച് സംഘടിപ്പിക്കുകയാണ്. സ്‌പോര്‍ട്‌സ് മീറ്റ് സീസണ്‍ 2 വിന്റെ ഭാഗമായി ബ്രോഷര്‍ പ്രകാശനം ഷാര്‍ജാ യുണിവേഴ്സിറ്റി പാര്‍ക്കില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്‍് ബാലകൃഷ്ണന്‍ കൂട്ടക്കനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീനാഥ് തണ്ണോട്ട് സ്വാഗതം പറഞ്ഞു. യു.എ.ഇ യിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും കെ ഇ എസ് ഇ എഫ്‌ന്റെ സെക്രട്ടറി ജനറല്‍, ആശ്രയ കാസര്‍കോടിന്റെ
പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന എന്‍. കെ. മുരളീധരന്‍ രാവണേശ്വരം ‘ആര്‍ ഡബ്ലിയു എ സ്പോര്‍ട്സ് മീറ്റ് 2026-സീസണ്‍ 2’ വിന്റെ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു, അസോസിയേഷന്റ മുന്‍ പ്രസിഡണ്ട് കൂടിയായ അദ്ദേഹം നിലവിലെ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചുവരുന്നു, തുടര്‍ന്ന് സ്‌പോര്‍ട്‌സ് മീറ്റിന്റെ ചെയര്‍മാന്‍ സുനില്‍ വേങ്ങച്ചേരി, കണ്‍വീനര്‍ പ്രിയേഷ് മാക്കി ഫിനാന്‍സ് കണ്‍വീനര്‍ സജിത്ത് തണ്ണോട്ട്, അഡ്മിന്‍ കണ്‍വീനര്‍ അജിത്ത് തണ്ണോട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ രാജേഷ് രാമഗിരി, ഫുഡ് കണ്‍വീനര്‍ സന്തോഷ് രാമഗിരി, ടീം മാനേജേസ് അംഗങ്ങളായ രഘുരാമന്‍, അശോകന്‍ കെ.വി, സുബേഷ്, ജിജേഷ് , ടീം ക്യാപറ്റമാരായ പ്രമോദ് നട്ടാംകല്ല്, സുജിത്ത് കുന്നുപാറ, അനില്‍ കൃഷ്ണന്‍, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. അസോസിയേഷനിലെ മെമ്പര്‍മാരെ നാല് ടീമുകളായി തിരിക്കുകയും റെഡ് ആര്‍മ്മി, ഗ്രീന്‍ ഷാഡോസ്, വൈറ്റ് വാരിയര്‍സ്, ബ്ലാക്ക് പാന്തര്‍ എന്നീപേരുകള്‍ ടീം മാനേജര്‍മാര്‍ക്ക് ചടങ്ങില്‍ വച്ച് കൈമാറി. ട്രഷറര്‍ അനീഷ് വാണിയംപാറ നന്ദി പറഞ്ഞു.
