ഭരണ ഘടന തകര്‍ന്നാല്‍ രാഷ്ട്രമെന്ന സങ്കല്പം ഇല്ലാതാകും : രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി

കാഞ്ഞങ്ങാട് : രാജ്യത്ത് നീതിയും സമത്വവും സാ ഹോദര്യവും മതേതരത്വവും നില നില്‍ക്കുന്നത് ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടന ഉള്ളത് കൊണ്ടാണെന്നും ഭരണഘടന ദുര്‍ബല പ്പെട്ടാല്‍ രാഷ്ട്രമെന്ന സങ്കല്പം ഇല്ലാതാവുകയും രാജ്യത്ത് അരാജകത്വം നടമാടുകയും ചെയ്യുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. അജാനൂര്‍ പഞ്ചായത്ത് 19ആം വാര്‍ഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇക്ബാല്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് നേതാവ് സി മുഹമ്മദ് കുഞ്ഞി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി കെ ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. സി എം പി സംസ്ഥാന കമ്മിറ്റി അംഗം വി കമ്മാരന്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ആസിഫ് സി എം പി ജില്ലാ സിക്രട്ടറി സി തമ്പാന്‍ നിയോജക മണ്ഡലം ലീഗ് ഭാരവാഹികളായ ഹമീദ് ചേരക്കാടത്ത്, പി എം ഫാറൂഖ്, ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ടി കെ വിനോദ്, മാവുങ്കാല്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ലക്ഷ്മി തമ്പാന്‍, 19ആം വാര്‍ഡ് യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിന്ദു സൊസൈറ്റി, 18ആം വാര്‍ഡ് സ്ഥാനാര്‍ത്ഥി സി കുഞ്ഞാമിന, ശംസു കൊളവയല്‍, സി എച് മൊയ്ദു ഹാജി, അഷ്റഫ് ആവിക്കല്‍, ഇബ്രാഹിം ആവിക്കല്‍, റിയാസ്, കെ സി ഹംസ, ഷാക്കിറ സഫീറ ഫരീദ സക്കീന മുതലായവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ 5 വര്‍ഷക്കാലം കൊളവയല്‍ 16 ആം വാര്‍ഡ് മെമ്പറായി മാതൃ കാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി എച് ഹംസയെ ഷാളണിയിച്ച് ഉണ്ണിത്താന്‍ എം പി ആദരിച്ചു. മംഗലാപുരം യേനപ്പോയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥ മാക്കിയ ഷംന കെ കെ, ഫാത്തിമ എന്നിവര്‍ക്കും പൊതു പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്ന അയ്യുബ് പി എച്, ജസീം കപ്പണക്കാ ല്‍, ആസിഫ് സി പി എന്നിവര്‍ക്കും ഇക്ബാല്‍ നഗര്‍ യൂത്ത് ലീഗിന്റെ സ്‌നേഹോപഹാരം ഉണ്ണിത്താന്‍ എം പി വിതരണം ചെയ്തു.  ചടങ്ങിന് പി എച് അയ്യൂബ് സ്വാഗതവും അബ്ദുള്‍ റഹിമാന്‍ മതില്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!