കൊടവലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം 2026 ഏപ്രില്‍ അവസാന വാരം നടക്കും; ആദ്യ നിധിശേഖരണം ക്ഷേത്രത്തില്‍ നടന്നു

പുല്ലൂര്‍: ഐതീഹ്യ പെരുമയുള്ള കൊടവലം മഹാവിഷ്ണു ക്ഷേത്രത്തില്‍ 2026 ഏപ്രില്‍ അവസാനവാരം നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി .ബുധനാഴ്ച്ച തിരുവോണഉത്സവദിനത്തില്‍ ക്ഷേത്രനടയില്‍
ഭക്തജനങ്ങള്‍ കൂട്ടപ്രാര്‍ഥന നടത്തി. തുടര്‍ന്ന് നിധിശേഖരണത്തിന് തുടക്കമായി. എം. കെ.ഭാസ്‌ക്കരന്‍ അട്ടേങ്ങാനം ആദ്യ നിധി ക്ഷേത്ര ഭരണ’ സമിതി പ്രസിഡന്റ് കെ.നാരായണ വാര്യര്‍ക്ക് കൈമാറി. തുടര്‍ന്ന് ക്ഷേത്രം ഹാളില്‍ ഭക്തജന സംഗമം നടന്നു. ചടങ്ങില്‍
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി ഇരിവില്‍ ഐ.കെ രാംദാസ് വാഴുന്നവര്‍
ഭദ്രദീപം കൊളുത്തി , ചടങ്ങില്‍ ഗണപതി ഭട്ട് മാവുങ്കാല്‍, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. കൃഷ്ണന്‍ കാവുങ്കാല്‍, ആഘോഷകമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.പി. രാമചന്ദ്രന്‍, മണിനിട്ടൂര്‍,രതീഷ് പൊന്നം വളപ്പ്, മുരളീധരന്‍ കൊടവലം,
ഇ . അമ്പൂഞ്ഞി, എ .ദാമോദരന്‍ നായര്‍, അനില്‍ അടിയോടി, വി.സുധാകരന്‍, മോഹനന്‍ കൊടവലം എന്നിവര്‍ സംസാരിച്ചു.
പെരികമന ജയേഷ് കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്

 

error: Content is protected !!