കാസര്‍കോട്: ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അറിയിച്ചു. .ഗുരുതരമായ പാര്‍ട്ടി അച്ചടക്കലംഘനം നടത്തിയതിനാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ജയിംസ് വാര്‍ത്താസമ്മേളനത്തിലൂടെ ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതായും ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയത്തിലെ വിയോജിപ്പിനെ തുടര്‍ന്ന് ഡിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതായും ജയിംസ് അറിയിച്ചിരുന്നു. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ പന്തമാക്കല്‍ ഡിഡിഎഫ് എന്ന സംഘടന രൂപീകരിക്കുകയും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ മൂന്നുതവണ അധികാരത്തില്‍ വരികയും ചെയ്തിരുന്നു. സമവായ ചര്‍ച്ചയെ തുടര്‍ന്ന് ജയിംസും സംഘവും കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
