മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങി മരിച്ചനിലയില്‍; കള്ളാര്‍ അരക്കന്‍കാട് എന്ന സ്ഥലത്ത് താമസിക്കുന്ന എ.നാരായണന്‍ ആണ് മരിച്ചത്

രാജപുരം :മുന്‍ ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങി മരിച്ചനിലയില്‍.  കള്ളാര്‍ അരക്കന്‍കാട് എന്ന സ്ഥലത്ത് താമസിക്കുന്ന
എ.നാരായണന്‍ (56) ആണ് മരിച്ചത്. മണിക്കല്ല് എന്ന സ്ഥലത്ത് താമസിച്ചു വരുന്ന ബാലചന്ദ്രന്‍ നായര്‍ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സന്നദ്ധ സംഘടനയുടെ ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ഏറെക്കാലം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ : മിനി .മക്കള്‍:പ്രാര്‍ത്ഥന,അഭിഷേക് . മരുമകന്‍: രാജേഷ് സഹോദരങ്ങള്‍: അശോകന്‍, ചന്ദ്രന്‍,നിര്‍മ്മല.

error: Content is protected !!