സൗദി കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നും കെമിസ്ട്രിയില്‍ മൃദുല്‍ ടി.പി.
ഡോക്ടറേറ്റ്. കാങ്കോല്‍ വാണിയംചാല്‍ കൂക്കാനം പീടികയ്ക്കടുത്ത് പി പി രാമചന്ദ്രന്റെയും കൊടക്കാട് സ്വദേശിയായ ടി.പി. ശ്യാമളയുടെയും മകനാണ്.ഭാര്യ കുഞ്ഞിമംഗലം സ്വദേശി ഹരിത കെ.പി യാണ്. അനുജന് യദുല്‍ .ടി.പി. (ദുബായ്)
പയ്യന്നൂര്‍ കോളേജ്, കുസാറ്റ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം ബിരുദവും ബിരുദാനന്തര ബിരുദവും നേടിയതിനെ തുടര്‍ന്ന് കൗസ്റ്റില്‍ ഗവേഷണത്തിന് ഫെല്ലോഷിപ്പോടെ പ്രവേശനം നേടി. കൊടക്കാട് ജനിച്ച് വളര്‍ന്ന് നാടിന്റെ അഭിമാനമായി മാറിയ , തളിയില്‍ പുതിയ വീട് തറവാട് അംഗം കൂടിയാണ് മൃദുല്‍.ടി.പി
