നാടക നടന്‍ അതിയാമ്പൂരിലെ എം.കെ.ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: അതിയാമ്പൂരിലെ എം.കെ.ബാലകൃഷ്ണന്‍ (74) അന്തരിച്ചു. ഗ്രാമവികസന വകുപ്പില്‍ ക്ലാര്‍ക്കായി സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിലെ വിവിധ നാടക ഗ്രൂപ്പില്‍ പ്രധാന വേഷങ്ങള്‍  അവതരിപ്പിച്ച് നാടക പ്രേമികളുടെ ശ്രദ്ധ നേടി. കാഞ്ഞങ്ങാട് കാകളി തീയേറ്റ സിന്റെ സ്ഥിരം അഭിനേതവായിരുന്നു. നാടിന്റെ കലാസാംസ്‌ക്കാരിക രാഷ്ട്രീയ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതിയാമ്പൂര്‍ ബാലബോധിനി വായനശാലയുടെ ഭരണ സമിതി അംഗമായിരുന്നു. അതിയാമ്പൂര്‍ മക്കാക്കോടന്‍ തറവാടിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൃതദേഹം വൈകുന്നേരം 5.30 ന് അതിയാമ്പൂര്‍ ബാലബോധിനി വായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടില്‍ ചടങ്ങ് നടത്തി രാത്രി 8 മണിക്ക് മേലാംങ്കോട്ട് പൊതു ശ്മശാനത്തില്‍ ശവസംസ്‌കാരം നടക്കും. ഭാര്യ: രാധ. സഹോദരങ്ങള്‍ : എം ലക്ഷ്മി, എം ശാരദ( ഇരുവരുംഅതിയാമ്പൂര്‍) ,എം കെ രാധ ( ചെന്നൈ ) ,എം കെ ഗംഗധരന്‍, എം കെ ശ്രീലത( പയ്യന്നൂര്‍), പരേതയായ എംദേവകി.

error: Content is protected !!