കാഞ്ഞങ്ങാട്: കാസര്‍കോട് സിനിമാസ് അ സോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്‍സൂര്‍ ഹോസ്പിറ്റലും ബിഗ് മാള്‍ റസിഡന്‍സിയുമായി സഹകരിച്ച് നടക്കുന്ന കേരള സ് റ്റേറ്റ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഡിസംബര്‍ 7ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബിഗ് മാള്‍ റസിഡന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര സംവിധായകന്‍ രാജ സേനാന്‍ ഉദ്ഘാടനം ചെയ്യും. തിര ഞ്ഞെടുത്ത 10 ന് ചിത്രങ്ങള്‍ക്ക് 20 ല്‍പരം അവാര്‍ഡുകള്‍ സമ്മാനിക്കും. ജാനകിക്കാട്, പോലീസ് സ്റ്റേഷന്‍. ചില്ലറ, ചുള്ളി , എക്കോസ് ഓഫ് ഹോപ്പ്, ഹണ്ട്, ഡിയര്‍ ടീച്ചര്‍, വാലിഡൈന്‍, ദി ഷോ, കനം, ദി ട്വിന്‍ ഫ്‌ലാമസ് എന്നി ഷോര്‍ട്ട് ഫിലിമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ഷോര്‍ട്ട് ഫിലിമിന് 25000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് 15000 , 10000 രൂപയും പ്രസക്തി പത്രവും ഉപഹാരവും നല്‍കും.മികച്ച സംവിധായകന്‍, സ്‌ക്രിപ്റ്റ്, ക്യാമറ, എഡിറ്റിങ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്, നടന്‍, നടി, ബാലതാരം എന്നിങ്ങനെയാണ് മറ്റ് അവാര്‍ഡുകള്‍. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകരായ രജ്ഞിരാജ് കരിന്തളം,നിഷാന്ത് തലയടുക്കം, ഖാലിദ് പാലക്കി,സി കെ.സഹല്‍, സുമേഷ് നാരായണന്‍, ഹാരിസ് അങ്കകളരി, വിനോദ് കണ്ണോല്‍, എന്നിവര്‍ സംബന്ധിച്ചു.
