പര്‍പ്പിള്‍ കൗ കൂട്ടായ്മ ചിത്രപ്രദര്‍ശനം ഡിസംബര്‍ 24 മുതല്‍ 29 വരെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍

കാഞ്ഞങ്ങാട് : കാസര്‍കോട്,കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 35 ല്‍പരം ചിത്രകാരന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പര്‍പ്പിള്‍ കൗ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ ചിത്രപ്രദര്‍ശനം ഡിസംബര്‍ 24 മുതല്‍ 29 വരെ കേരള ലളിതകലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കും. വ്യത്യസ്ത മാധ്യമങ്ങളിലെ 150 ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് പുതുവത്സര സമ്മാനമായി നല്‍കാന്‍ സാധിക്കുന്ന ആയിരം രൂപ മുതല്‍ 5000 രൂപ വരെയുള്ള ചിത്രങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

ചിത്ര പ്രദര്‍ശനത്തിന്റെ ഭാഗമായി ഡിസംബര്‍ 24ന് കിഡ്‌സ് ഡ്രോയിങ് മത്സരം നടക്കും മൂന്നു വയസു മുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പര്‍പ്പിള്‍ കൗ മൂന്നാം ഭാഗം ചിത്രപ്രദര്‍ശനത്തിന്റെ പോസ്റ്റര്‍ കവയത്രിയും അഭിനയത്രിയുമായ സി.പി. ശുഭ ടീച്ചര്‍, സിനിമ പ്രവര്‍ത്തകര്‍ ചന്ദ്രു വെള്ളരിക്കുണ്ട് ന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. ചിത്രകാരന്മാരായ ബാലന്‍ കാഞ്ഞങ്ങാട് സൗത്ത്, അരവിന്ദാക്ഷന്‍ സദ്ഗമയ, അനൂപ് പയ്യന്നൂര്‍, ഷീബ ഈയക്കാട്, ലതാ ബാലകൃഷ്ണന്‍ , സിമി ചന്തേര , ശ്രീഷ അരവിന്ദ് തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!