അഡൂര്‍ : കാസര്‍ഗോഡ് ജില്ലയില്‍ മുസ്ലീം ലീഗിന്റെ സഖാത്ത് കിട്ടിയ സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്ന് ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ബിജെപി ദേലംപാടി പഞ്ചായത്ത് തെരഞ്ഞടുപ്പ് കണ്വെന്ഷന് അഡൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ മേഖലയിലെ കോണ്‍ഗ്രസ്, മുസ്ലീം ലീഗിന്റെ ‘ബി-ടീമായി’ മാറിയിരിക്കുകയാണെന്നും അതിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധൈര്യക്ഷയവും പിടിപ്പുകേടുമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫീസ് പൂട്ടിയത്. മുസ്ലിം ലീഗിന്റെ നീരാളി പിടിത്തത്തിന്റെ മുന്പില് കോണ്‍ഗ്രസ് നേതൃത്വം മുട്ടുമടക്കിയിയതാണ് നേരത്തെ ഉള്ള സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് തന്നെ മുസ്ലീം ലീഗിന്റെ നോമിനിയെപ്പോലെ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ മുസ്ലിം ലീഗ് കീഴോടുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ അല്പമെങ്കിലും ആത്മാഭിമാനമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ആരോപിച്ചു.
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് കടന്നുവരുന്ന രാഷ്ട്രീയ ഭൂപടത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ വട്ടപ്പൂജ്യം മാത്രം അവശേഷിക്കുമെന്ന്” അഡ്വ. ശ്രീകാന്ത് പ്രവചിച്ചു.
ബിജെപി അഡൂര്‍ ഏരിയ പ്രസിഡന്റ് രാജേഷ് പാണ്ടി അധ്യക്ഷത വഹിച്ചു, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി നായ്ക്, മുളിയാര്‍ മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി, ബി.ജെ.പി സുള്ള്യ നഗര അധ്യക്ഷന്‍ ശിവനാഥ്, എസ്. ടി മോര്‍ച്ച കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി ശ്രീ സീതാറാം, ബി.ജെ.പി മുളിയാര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഗംഗധാര കാന്താടുക്ക, മുളിയാര്‍ മണ്ഡലം സെക്രട്ടറി നിഷ, ബി.ജെ.പി ദേലംപാടി ഇലക്ഷന് കമ്മിറ്റി ചെയര്മാന് എം സി നാരായണന് നായര്‍, ദേലംപാടി ഏരിയ പ്രസിഡന്റ് ഉമേഷ് ദേലംപാടി തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയ ജനറല്‍ സെക്രട്ടറി വിവേകനന്ദ സ്വാഗതവും നന്ദിയുംഅറിയിച്ചു.
