ജില്ലാ കലോത്സവത്തില്‍ താരമായി ആവണി ആവൂസ്; വീണ്ടും കലാതിലകപ്പട്ടം; ഇത് നാലാം തവണയാണ് ആവണി കലാതിലകപ്പട്ടം നേടുന്നത്

കാസര്‍കോട്: പൊയിനാച്ചി സരസ്വതി വിദ്യലയത്തില്‍ വെച്ച് നടത്തിയ ജില്ലാ കലോത്സവത്തില്‍ മിന്നും പ്രകടനവുമായി വീണ്ടും കലാതിലകപ്പട്ടം ചൂടി സോഷ്യല്‍ മീഡിയ താരം ആവണി ആവൂസ്. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആവണി, ലളിതഗാനം, നാടോടിനൃത്തം, ഭരതനാട്യം, നാടന്‍പാട്ട് എന്നീ ഇനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലളിതഗാനത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി ഭരത നാട്ട്യത്തിലും ഏ ഗ്രേഡോടെ രണ്ടാ സ്ഥാനവും, നാടപ്പാട്ടില്‍ ഒന്നാം സ്ഥാനം എ ഗ്രേഡ് കരസ്ഥമാക്കിയ ആവണി, മറ്റ് മത്സരയിനങ്ങളിലും മികച്ച മുന്നേറ്റം നടത്തിയാണ് വീണ്ടും കലാതിലകമായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ആവണി ആവൂസ് നേരത്തെ തന്നെ കലാരംഗത്ത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ‘കുറിഞ്ഞി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള അംഗീകാരം ഈ കൊച്ചു മിടുക്കിയെ തേടിയെത്തിയിരുന്നു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ ‘ഉജ്ജ്വലബാല്യം’ പുരസ്‌കാരവും ആവണിക്ക് ലഭിച്ചിട്ടുണ്ട്. പ്രേംനസീര്‍ സുഹൃത്സമതി പുരസ്‌കാരം , കലാനിധി പുരസ്‌കാരം ജെ സി ഡാനിയേല്‍ സാംസകാരിക സമതി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ആവണി ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു കഴിഞ്ഞ വര്‍ഷങ്ങളിലും ആവണി കലാതിലകപട്ടം സ്വാന്തമാക്കിയിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ ആവണി നൃത്തം, സംഗീതം എന്നിവയ്ക്ക് പുറമെ യോഗയിലും മികവ് പുലര്‍ത്തുന്നു. കലാരംഗത്തെ ഈ തുടര്‍ച്ചയായ വിജയങ്ങള്‍ ആവണി എന്ന കൊച്ചു പ്രതിഭയുടെ മാറ്റുകൂട്ടുന്നു. അമ്മ ശിവിജ്ഞന, അച്ഛന്‍ രാഗേഷ് കുമാര്‍ കുഞ്ഞനിയന്‍ ശിവകേദാര്‍.

error: Content is protected !!