അമ്പലത്തറ : നാടകം സാംസ്‌ക്കാരികമേഖലക്ക് സമ്പന്നമായ ഇടം നല്‍കുമ്പോഴും അരങ്ങത്തേക്ക് കടന്നു വരുന്ന സ്ത്രീകള്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന് അമ്മിണി ചന്ദ്രാലയം പറഞ്ഞു, നവംബര്‍ 28 മുതല്‍ ഡിസംബര്‍ 2 വരെ അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരചോട്ടില്‍ നടന്ന നടക പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് നാടകം കാണാന്‍ ഒരൊറ്റ സ്ത്രീയും ഉണ്ടായിരുന്നില്ലാ എന്നറിയുമ്പോള്‍ സ്ത്രീകളുടെ ജീവിതാവസ്ഥ എത്രമാത്രം ഭീകരമായിരുന്നുവെന്ന് ബോദ്ധ്യമാവുമെന്ന് അമ്മിണി പറഞ്ഞു. വര്‍ത്തമാന കാലത്തും അരങ്ങിലെത്തുന്ന സ്ത്രീകളെ പരിഗണിക്കാന്‍ തയ്യാറാകണമെന്ന് അമ്മിണി ആവശ്യപ്പെട്ടു.
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. യു.നാരായണന്‍ നായര്‍, പി.കെ.രാമകൃഷ്ണന്‍, പ്രഭാകരന്‍ ചാലിങ്കാല്‍,
വി. വി. ഭാസ്‌കരന്‍, ജയചന്ദ്രന്‍ കോട്ടക്കൊച്ചി, പി .വി നാരായണന്‍, പി. ശശിധരന്‍ നായര്‍, എം. നാരായണന്‍ മഞ്ഞങ്ങാനം,
കെ. ശ്രീധരന്‍, തമ്പാന്‍ എതൃക്കയ, എന്‍. ഗംഗാധരന്‍, സുഭാഷ്, മോഹനന്‍ വാഴക്കോട് , ശ്രീകല, സ്‌നേഹലത, രാമകൃഷ്ണന്‍ കുമ്പള,
എന്‍. അമ്പാടി, കെ.വി. ഗംഗാധരന്‍ നാടകാനുഭവങ്ങള്‍ പങ്കുവെച്ചു. അമ്പലത്തറ നാരായണന്‍ സ്വാഗതവും സുരു കൊമ്പിച്ചിയടുക്കം നന്ദിയുംപറഞ്ഞു.
