കാഞ്ഞങ്ങാട് : അശാസ്ത്രീയമായ ക്ലാസിഫിക്കേഷന്‍ നോംസ് പിന്‍വലിക്കുക ജീവനക്കാരുടെ പ്രമോഷന് തടയുന്ന ചട്ടങ്ങള്‍ അധികാരം ഇല്ലാതെയും നിയമവിരുദ്ധമായും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന രജിസ്ട്രാറുടെ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് ധര്‍ണയും നടത്തി. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റ് കെ പി ജയദേവന് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍് സി ഇ ജയന്, ജില്ലാ സെക്രട്ടറി സുജിത്ത് പുതുക്കൈ, സംസ്ഥാന കൗണ്‍സില്‍ അംഗം പി വിനോദ് കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ രതീഷ് ഒഴിഞ്ഞവളപ്പ്,അശോകന് വി,ശശി സി,ഹരി യു കെ,ശിവന് അരുവാത്ത്, രാകേഷ് കെ ആര്, ഷിബു കടവാങ്ങാനം, ലത എം,ഉഷ കുമാരി, ദീപ കെ ഗിരീഷ് ടി, സുരേന്ദ്രന് പി സിന്ധു അനില്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി കെ സുകുമാരന്‍ സ്വാഗതവും താലൂക്ക് ട്രഷറര്‍ രാജേഷ് എന്‍ ആര് നന്ദിയുംപറഞ്ഞു.
