വന്യമൃഗ ശല്യം മൂലം തീരപ്രദേശത്തു പോലും സുരക്ഷിതത്വമില്ല

വെള്ളരിക്കുണ്ട് : വന്യമൃഗശല്യത്തിനെതിരെ വെള്ളരിക്കുണ്ടില്‍ ആഗസ്റ്റ് 15 മുതല്‍ നടന്നു വരുന്ന കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന്റെ നൂറാംദിവസം ജനസമ്പര്‍ക്ക വാരാചരണത്തിന് തുടക്കമായി. വിരാചാരണം കാസര്‍കോട് ജില്ലാ പരിസ്ഥിതി സമിതി പ്രസിഡന്റ് അഡ്വ. ടി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വന്യജീവി ശല്യം മൂലം തീരപ്രദേശത്തു പോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി. കര്‍ഷകസ്വരാജ് സത്യാഗ്രഹത്തിന് ജില്ലാ പരിസ്ഥിതി സമിതിയുടെ ശക്തമായ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
സത്യഗ്രഹത്തിന്റെ നൂറാം ദിവസം മുതല്‍ സത്യാഗ്രഹ ഫണ്ടിലേക്ക് ധനസമാഹരണത്തിനായി 100 രുപ ചലഞ്ചിന്റെ ഉദ്ഘാടനം തൊണ്ണൂറു കാരനായ വെള്ളരിക്കുണ്ടിലെ മുതിര്‍ന്ന കര്‍ഷകന്‍ ഏ. എല്‍ ജോസഫ് മണിയങ്ങാട്ട് കണ്‍വീനര്‍ ബേബി ചെമ്പരത്തിയില്‍ നിന്ന് കൂപ്പണ്‍ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സണ്ണി പൈകട അദ്ധ്യക്ഷതവഹിച്ചു. ഗിരി മാത്യൂ,പുഴക്കര കുഞ്ഞികണ്ണന്‍ നായര്‍, ജോസ് മണിയങ്ങാട്ട് , ജിമ്മി ഇടപ്പാടി എന്നിവര്‍സംസാരിച്ചു.

error: Content is protected !!