യു.ഡി.എഫ് നേതൃത്വം വഞ്ചിച്ചതായി കേരള കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് :ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കി കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം.
ശനിയാഴ്ച ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് യു.ഡി.എഫിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
സംസ്ഥാനത്തെ മൂന്നാമത്തെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും മാത്രമാണ് ഏതാനും സീറ്റുകള്‍ ആവശ്യപ്പെട്ടത്.എന്നാല്‍ ഒരു സീറ്റും നല്‍കാതെ തഴഞ്ഞപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ കള്ളാര്‍ ഡിവിഷന്‍ ആവശ്യപ്പെട്ടുവെങ്കിലും അതും നിഷേധിക്കുകയാണ് ജില്ല യു.ഡി.എഫ് നേതൃത്വം ചെയ്തത്.യു.ഡി.എഫിന്റെ ഏകപക്ഷീയമായ നിലപാടില്‍ ശക്തമായ പ്രതിഷേധമാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഉണ്ടായത്.പ്രവര്‍ത്തകര്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുന്നതിന് ഐക്യകണ്‌ഠേനയാണ് നേതൃത്വ യോഗത്തില്‍ തീരുമാനമായത്.
യോഗം ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് ടോമി കുരുവിളാനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സക്കറിയാസ് വടന, ജില്ലാ സെക്രട്ടറിമാരായ നിസാം ഫലാഖ്, ബിനോയി വള്ളോപ്പള്ളി, കര്‍ഷക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജോയി മാരിയാടിയില്‍ , നിയോജക മണ്ഡലം പ്രസിഡണ്ടു മാരായ സാലു കെ എ പുതുപ്പള്ളി, മണ്ഡലം പ്രസിഡന്റുമാരായ ജോസ് തേക്കും കാട്ടില്‍, ജോസ് ചിത്രക്കുഴിയില്‍, സെബാസ്റ്റ്യന്‍ മന്നാറത്തുകുന്നേല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

error: Content is protected !!