കാഞ്ഞങ്ങാട്: ആള്‍ക്കാര്‍ നോക്കി നില്‍ക്കെ വീട്ടമ്മ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.
ഇന്നലെ രാവിലെ 10.50മണി യോടെയാണ് മാണിക്കോത്ത് റെയില്‍വെ ട്രാക്കില്‍
സംഭവം. കൊളവയല്‍ അലി ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം കള്ളിക്കുറിശ്ശി സ്വദേശി ശങ്കറിന്റെ സംഗീത (51)ആണ് മ രിച്ചത്. ഹോസ്ദുര്‍ഗ് പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം കാഞ്ഞങ്ങാട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. വര്‍ഷങ്ങളായി കുടുംബ സമേതം കൊളവലില്‍ താമസിക്കുന്ന സംഗീത വീട്ടു ജോലികള്‍ ചെയ്തു വരികയായിരുന്നു.
ഭര്‍ത്താവ് ശങ്കര്‍ മരം മുറിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടവരുകയായിരുന്നു.മക്കള്‍: കോകില ,സത്യാ, ശരണ്യ, മാഷിലാ മണി. മരുമക്കള്‍: ഗജേന്ദ്ര രാജ്,രാജ,ഗജേന്ദ്രന്‍.
മാണിക്കോത്ത് വീട്ടമ്മ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
