കരിന്തളം: സി പി ഐ (എം) കരിന്തളം വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറി പുതുക്കുന്നിലെ വി.സുധാകരന് (75) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കാഞ്ഞങ്ങാട്ടെ ജില്ലാ ശുപത്രിയില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം. കിനാനൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്. കര്‍ഷക സംഘം ജില്ലാക്കമ്മറ്റിയംഗം നീലേശ്വരം ഏരിയാ പ്രസിഡണ്ട്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനസ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്. കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്. കാട്ടിപ്പൊയില്‍ ഏ യു പി സ്ക്കൂള് പിടി എ പ്രസിഡണ്ട്. നെല്ലിയടുക്കം റെഡ് സ്റ്റാര്‍ ക്ലബ്ബ് . ടാഗോര്‍ വായനശാല ഭാരവാഹി .എന്നിനിലകളില്‍ പ്രവര്‍ത്തിച്ചു.പരേതരായ പട്ടേന്കുഞ്ഞമ്പു നായരുടെയും വേങ്ങയില്‍ ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ: വിജയകുമാരി മക്കള്‍ : ശ്രീകല. ശ്രീജിത് (കാസര്‍കോട് ജനറല്‍ആശുപത്രി ജീവനക്കാരന്) മരുമക്കള്‍: പ്രദീപന് ആലയി-മടിക്കൈ (സി പി ഐ (എം) അടമ്പില്‍ ബ്രാഞ്ച് സെക്രട്ടറി ). ഗീതു ചാമക്കുഴി. സഹോദരങ്ങള്‍: തങ്കമണി – കയ്യൂര്‍ . പി.വി.രാജഗോപാല്‍ .പി.വി. ജനാര്ദ്ദനന് – ചേടിക്കുണ്ട്. മാധവി പരേതരായ കുഞ്ഞി പാര്‍വ്വതി, രുഗ്മിണി,പി.വി.ബാലകൃഷ്ണന്, കുഞ്ഞമ്പു നായര്‍. ഇന്ന് രാവിലെ 10.30 മുതല്‍ 1 മണി വരെ കൊല്ലമ്പാറ സി പി ഐ (എം) ലോക്കല്‍ ക്കമ്മറ്റി ഓഫിസിലും ഒരു മണിക്ക് നെല്ലിയടുക്കം ടാഗോര്‍ വായനശാലയിലും പൊതു ദര്‍ശനത്തിന് വെക്കും തുടര്‍ന്ന് പുതുക്കുന്നിലെ വീട്ടുവളപ്പില്സംസ്ക്കാരം.
