മടിക്കൈ :മടിക്കൈ പഞ്ചായത്തില്‍ സി.പി.എം. വ്യാപക ഭീഷണിപ്പെടുത്തല്‍ ബി.ജെ.പി. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി. സ്ഥാനാര്‍ത്ഥികളുടെ പത്രികയില്‍ നാമനിര്‍ദ്ദേശം ചെയ്തവരെ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വീടുകളില്‍ ചെന്ന് കുടുംബത്തെ അടക്കം ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിക്കാന്‍ ശ്രമിക്കുന്നതായി ബി.ജെ.പി. മടിക്കൈ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. താമസിക്കാന്‍ അനുവദിക്കില്ല. പുറത്തേക്ക് വിടില്ല കൃഷികള്‍ നശിപ്പിക്കും തുടങ്ങിയ ഭീഷണി സ്ത്രീകള്‍ക്കടക്കം മുഴക്കുന്നത്. കാലാകാലങ്ങളില്‍ വിജയിക്കുന്ന വാര്‍ഡുകളില്‍ ജനങ്ങള്‍ പാര്‍ട്ടിക്ക് എതിരെ ചിന്തിക്കുന്ന സത്യം മനസിലാക്കിയ നേതാക്കള്‍ ഇത്തരം അഭ്യാസങ്ങള്‍ പയറ്റി നോക്കുന്നത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന സമീപനമാണെന്നും ഈ തെരഞ്ഞെടുപ്പില്‍ മടിക്കൈയിലെ വോട്ടര്‍മാര്‍ ശരിക്ക് വേണ്ടി നിലകൊണ്ട് ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്നുംബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശന്. സെക്രട്ടറി രതീഷ് കല്യാണം , സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ. കൃഷ്ണന് , എം ശങ്കരന് എന്നിവര്‍ ആവശ്യപ്പെട്ടു.
