പുല്ലൂര്‍ :22വര്‍ഷമായി ബെള്ളിക്കോത്ത്.പ്രവര്‍ത്തിച്ചു വരുന്ന രസിതസ്റ്റുഡിയോയുടെ മറ്റൊരു ശാഖ പുല്ലൂരില്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.രസിതസ്റ്റുഡിയോ ഉടമ കെ. ബാബുവിന്റെ മാതാവ് കെ.മാധവി നിലവിളക്ക്‌കൊളുത്തി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം വി നാരായണന്‍, സരിഗ സ്റ്റുഡിയോ ഉടമ ഉണ്ണിസരിഗ , സൊസൈറ്റി പ്രസിഡന്റ് എ.കൃഷ്ണന്‍, ടി.ബിന്ദു, കെ.രാമന്‍, കെ. സബീഷ്, മഞ്ജിഷ , കെ ബിന്ദു, വി നാരായണന്‍ മേസ്ത്രി, പി ജനാര്‍ദ്ദനന്‍ മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
