യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവവും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാലിച്ചാനടുക്കം : ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തായന്നൂര്‍ സര്‍ക്കാരിയിലെ ചിലമ്പട്ടശ്ശേരില്‍ സച്ചിന്‍ കുര്യാക്കോസിനെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ സച്ചിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇതിനുമുമ്പും പല സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ ഇടവഴികളില്‍ നിന്നും ശ്രമിച്ചിട്ടുള്ളതായി പരാതിക്കാരി പോലീസിനെ അറിയിച്ചിട്ടുണ്ട്. തായന്നൂരില്‍ ബസ്സിറങ്ങി വീട്ടിലേക്ക് ഇടവഴിയില്‍ കൂടി നടന്നു പോവുകയായിരുന്ന യുവതിയെയാണ് സച്ചിന്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

 

error: Content is protected !!