ബേക്കല്‍ : കല്യോട്ട് ആളൊഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടിനിടയില്‍ ഒളിപ്പിച്ചു വെച്ച നാടന്‍ തോക്ക് പോലീസ് പിടി കൂടി. പെരിയ കല്യോട്ട് ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്തിന് സമീപം കാട് മൂടി കിടന്ന സ്ഥലത്ത് നിന്നാണ് വ്യാഴാഴ്ച വൈകിട്ട് നാടന്‍ തോക്ക് പിടികൂടിയത് .വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.വി.ജിഷ്ണു കുമാറും സംഘവും നടത്തിയ പരിശോധനക്കിടെയാണ് കല്‍മതിലിന് സമീപം കാട്ടില്‍ രണ്ട് ഭാഗങ്ങളാക്കി മാറ്റിയ നിലയില്‍ നാടന്‍ തോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥല ത്തെത്തിയ എസ്.ഐ. ടി അഖിലും സംഘവും തോക്ക് കസ്റ്റഡിയിലെടുത്ത് കേസെടുത്ത് അന്വേഷണം തുടങ്ങി.
