കാഞ്ഞങ്ങാട്:വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മുഴുവന്‍ ആളുകളും രംഗത്തിറങ്ങണമെന്നും കാഞ്ഞങ്ങാട് നടന്ന ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്(സിഐടിയു) ഹൈമ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരത്തില്‍ അനുഭവപ്പെട്ടുന്ന ഗതാഗത പ്രയാസം പരിഹരിക്കുന്നതിന് പട്ടണത്തില്‍ ഫുഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അതിയാമ്പൂര് വായനശാലയില്‍ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കാറ്റാടി കുമാരന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത്കളരിക്കല് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, ഏരിയാസെക്രട്ടറി രാഘവന് പള്ളത്തിങ്കല്‍, ഏരിയ വൈസ് പ്രസിഡണ്ട്മാര്യ ബാലകൃഷ്ണന് യുവധാര, മുഹമ്മദ് ഫൈസല്‍,ഡിവിഷന് സെക്രട്ടറി പ്രമോദ് മണലില്‍ എന്നിവര്‍ സംസാരിച്ചു. മിഥുന് രാവണീശ്വരം രക്തസാക്ഷി പ്രമേയവും , വൈശാഖ് നെല്ലിക്കാട്ട് അനുശോചന പ്രമേയവും അവതരിപ്പിച്ചു . യൂണിറ്റ് സെക്രട്ടറി എച്ച് ഗോപിസ്വാഗതംപറഞ്ഞു.
