കരിന്തളം: കോണ്‍ക്രീറ്റ് മേസ്ത്രി കാറളത്തെ പി.മനോജില്‍ കുടുംബത്തില്‍ നിന്നും മൂന്ന് വനിതാ സ്ഥാനാര്‍ഥികള്‍. അതും മൂന്ന് മുന്ന ണികളിലായി . മനോജിന്റെ ഭാര്യ രമ്യ മനോജ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് 5-ാം വാര്‍ഡായ കാറളത്തെ യുഡിഎ :
ഫ് സ്ഥാനാര്‍ഥിയാണ്. സഹോദരി രജനി രാജീവനാവട്ടെ വെസ്റ്റ് എളേരി പഞ്ചായത്തിലെ 2-ാം വാര്‍ഡ് ഭീമനടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യും.മനോജിന്റെ ഭാര്യ രമ്യയുടെ സഹോദരി ധന്യ രാജേഷ് കി നാനൂര്‍-കരിന്തളം പഞ്ചായത്ത് 12-ാം വാര്‍ഡായ പെരിയങ്ങാനത്തെ ബിജെപി സ്ഥാനാര്‍ഥിയാണ്. സ്ഥാനാര്‍ഥികള്‍ മൂന്ന് പേരും കസിന്‍സ് കൂടിയാണ് എന്നതാണ് മറ്റൊരു കൗതുകം. മനോജി ന്റെയും രജനി യുടെയും അമ്മാവന്റെ മക്കളാണ് രമ്യയും ധന്യയും.
