മാവുങ്കാല്‍: ഭാരതീയ വ്യാപാരി വ്യവസായി സംഘ് മാവുങ്കാല്‍ യൂണിറ്റ് മെമ്പര്‍ ബാബുരാജിന്റെ ഭാര്യ ഗീത ബാബുരാജിന് കെട്ടി വെക്കാനുള്ള തുക ബി വി വി എസ് മാവുങ്കാല്‍ യൂണിറ്റ് നല്കി. ജില്ലാ ട്രഷറര്‍ വസന്തന്, തുക കൈ ഗീതാ ബാബുരാജിന്റെ
കൈമാറി. ഹോസ്ദുര്‍ഗ് താലൂക്ക് അധ്യക്ഷന്‍ അനന്തന്,മാവുങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ബാലകൃഷ്ണന്, സെക്രട്ടറി പ്രകാശന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ 14 ആം വാര്‍ഡില്‍ മത്സരിക്കുന്ന എം ബല്‍രാജിന് കെട്ടി വെയ്ക്കാനുള്ള തുക ബി വി വി എസ് കാഞ്ഞങ്ങാട് യൂണിറ്റ് നല്കി. കാഞ്ഞങ്ങാട് യൂണിറ്റ് മെമ്പറാണ് ബല്‍രാജ് . ഭാരതീയ വ്യാപാരി വ്യവസായി സംഘ് ജില്ലാ അദ്ധ്യക്ഷന്‍ എന്‍. അശോക് കുമാര്‍ , ജനറല്‍ സെക്രട്ടറി ഗുരുദത്ത്റാവു കണ്‍വീനര്‍ ഇന്ദുലേഖ എന്നിവര്‍ സംബന്ധിച്ചു.
