പനയാല്‍:അരവത്ത് ശ്രീ പൂബണാംകുഴി ക്ഷേത്രത്തില്‍ 2026 ഫെബ്രുവരി 22 മുതല്‍ 27 വരെ നടക്കുന്ന ബ്രഹ്‌മകലശമഹോത്സവത്തിന് എത്തുന്ന ഭക്തര്‍ക്ക് അന്നദാനം ഒരുക്കാന്‍ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. മട്ടയി പ്രാദേശിക സമിതി ഒരുക്കുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം പള്ളിക്കര കൃഷി ഓഫീസര്‍ ജലേശന്‍ നിര്‍വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ശിവരാമന്‍ മേസ്ത്രി അധ്യക്ഷനായി. ക്ഷേത്ര ജനറല്‍ സെക്രട്ടറി പി രാഘവന്‍, വനിതാ കമ്മിറ്റി പ്രസിഡന്റ് അംബിക നാണു, കെ
നാരായണന്‍, വി വി കൃഷ്ണന്‍ , ബാലകൃഷ്ണന്‍ തെക്കുവീട്എന്നിവര്‍ നേതൃത്വം നല്‍കി.
