മടിക്കൈ പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍

മടിക്കൈ : മടിക്കൈ പഞ്ചായത്തിലെ 16 വാര്‍ഡുകളിലും ബിജെപിയെ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി. ഇന്നലെ രാവിലെ
സ്വര്‍ഗീയ മടിക്കൈ കമ്മാരന്റെസ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.കഴിഞ്ഞതവണ മൂന്നു വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മടിക്കൈ പഞ്ചായത്തില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇതിന് അവസരം കൊടുക്കാതെയാണ് ഇത്തവണ എല്ലാ വാര്‍ഡുകളിലും
ബിജെപി
പഞ്ചായത്ത് പ്രസിഡന്റ് എം. പ്രകാശന്റെ നേതൃത്വത്തില്‍
സ്ഥാനാര്‍ത്ഥികളെ
കളത്തില്‍ ഇറങ്ങിയത്.
വാര്‍ഡ് – 1 കെ.ശോഭന, 2-രഞ്ജു വിനോദ്, 3 -ബിജി ബാബു, 4 – കെ.ചന്ദ്രന്‍, 5 – എ.അനുരാജ്, 6 – എ.അനിത, 7-രവീന്ദ്രന്‍
8 – പി സന്തോഷ് ,9 സി.കുമാരന്‍,10- പി രജിത, 11- എ പുഷ്പ, 12 – സുഭാഷ് (സ്വതന്ത്രന്‍),
13- പി.സുരേശന്‍, 14 – എം.സുനിത, 15- എം. പി. ഉണ്ണികൃഷ്ണന്‍,
16 – എ.മല്ലിക എന്നിവരാണ്
ഇന്നലെ രാവിലെ
മടിക്കൈ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
നിലവില്‍ ബിജെപി ഒരു മെമ്പറാണ് പഞ്ചായത്തില്‍ ഉള്ളത്.
എല്ലാ വാര്‍ഡുകളിലും ബിജെപിയും സിപിഎം നേരിട്ടാണ്മത്സരം.

error: Content is protected !!