വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വിജയോത്സവം- 2025 സംഘടിപ്പിച്ചു

വേലാശ്വരം : ഇക്കഴിഞ്ഞ സബ്ജില്ലാ മേളകളില്‍ വിജയിച്ചവര്‍ക്കും സംസ്ഥാനതല ഇന്‍ക്ലൂസീവ് കായിക മേളയില്‍ മത്സരിച്ചവര്‍ക്കും സബ്ജില്ലാ സംഘഗാന മത്സരത്തില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച പരിശീലകര്‍ക്കും അനുമോദനം ഒരുക്കുന്നതിനായി വേലാശ്വരം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വിജയോത്സവം 2025 സംഘടിപ്പിച്ചു. സംസ്ഥാനതല ഇന്‍ക്ലൂസീവ് കായികമേളയില്‍ മത്സരിച്ച ആലേഖ്, അബ്ദുല്‍ നാസര്‍, സബ്ജില്ലാ സംഘഗാനം മത്സരത്തിലേക്ക് സബ്ജില്ലാ സംഘഗാനം മത്സരത്തിലേക്ക് എല്‍.പി, യുപി വിഭാഗം കുട്ടികളെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പരിശീലിപ്പിച്ച ശ്യാമിലി,ശ്രീലക്ഷ്മി, സബ്ജില്ലാ മേളകളില്‍ വിജയിച്ചവര്‍ എന്നിവര്‍ക്കാണ് വിജയോത്സവം ’25 ഭാഗമായി മോമെന്റോകള്‍ നല്‍കി അനുമോദിച്ചത്. പള്ളിക്കര ജി ഡബ്ല്യു എല്‍ പി എസ് പ്രധാന അധ്യാപകന്‍ കൃഷ്ണകുമാര്‍ പള്ളിയത്ത് വിജയോത്സവം 2025 ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി. സുനില്‍കുമാര്‍, എസ് എം സി ചെയര്‍മാന്‍ പി.പ്രകാശന്‍, മദര്‍ പി. ടി.എ പ്രസിഡണ്ട് അമൃത, സീനിയര്‍ അസിസ്റ്റന്റ് ഉമാദേവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ വച്ച് അജാനൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് സി.ഡി.എസ് അംഗങ്ങള്‍ സ്‌കൂളിലേക്ക് സംഭാവന ചെയ്ത ഗ്രൈന്‍ഡര്‍ പ്രധാന അധ്യാപകനും പി.ടിഎ ഭാരവാഹികളും ചേര്‍ന്ന് ഏറ്റുവാങ്ങി.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍. ശോഭന നന്ദിയുംപറഞ്ഞു.

error: Content is protected !!