കാഞ്ഞങ്ങാട്:ഫോക്ലാന്റിന്റെ നേതൃത്വത്തില്‍ ഡോര്‍ഫ് കെറ്റലിന്റെ സഹായത്തോടെ കഴിഞ്ഞ ഒമ്പത് മാസമായി മോനാച്ച ഭഗവതി ക്ഷേത്ര പരിസരത്ത് നടത്തി വന്നിരുന്ന ചുമര്‍ചിത്ര പരിശീലനക്ലാസ്സും സമാപിച്ചു. സ്ത്രീ ശാക്തീ കരണം കലയിലൂടെ എന്ന ലക്ഷ്യത്തില്‍ ഫോക്ലാന്റ് നടത്തി വരുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് ചുമര്‍ചിത്ര പരിശീലനം നടത്തി വരുന്നത്. ചുമര് ചിത്ര കലാകാരന് കെ. ആര് .ബാബു ഉദ്ഘാടനം ചെയ്തു. ഫോക്ലാന്റ് ചെയര്മാന് ഡോ. വി . ജയരാജന് അധ്യക്ഷനായി. പരിശീലനം നല്കിയ ചുമര് ചിത്ര അദ്ധ്യാപിക പ്രിയ ഗോപാലിനെ ഉപഹാരം നല്കി ആദരിച്ചു. സുരേഷ് മോനാച്ച, രജിത രാജന്, രാഗേഷ് രാമചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
പി.യമുന , സന്ധ്യ ഗോപാല്‍, കെ. മനോജ് മേഘാ , പി.കീര്‍ത്തന, പി.വി. നന്ദന , രോഹിണി ദാമോദരന്‍, അഞ്ജലി എസ്.നായര്‍ , വി .വിനീത , ടി.വി. ബേബി , മോനിച്ചസനല് കുമാര്‍ എന്നിവരാണ് വിജയകരമായി പരിശീലനം പൂര്‍ത്തി യാക്കിയത്. പരിശീലനം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി പ്രദേശത്തെ വീടുകളില്‍വീടുകളില്‍ ചുമര്‍ചിത്രങ്ങള്‍ വരക്കുകയും ചെയ്തു.
സജിത സനല്‍ സ്വാഗതവും യമുന തമ്പാന് നന്ദിയും പറഞ്ഞു.
