നാടകത്തെ നെഞ്ചേറ്റി ആര്‍ട്ട് ഫോറം നാടകോത്സവ പന്തല്‍ ചര്‍ച്ച

കാഞ്ഞങ്ങാട്:-സംസ്ഥാനത്തെ മികച്ച നാടക സംഘങ്ങളുടെ നാടകങ്ങള്‍ ആസ്വാദകരിലേക്ക് എത്തിക്കുന്നതോടൊപ്പം നാടകത്തിന്റെ വിവിധ മേഖലകളെ വിശകലനം ചെയ്യുന്ന പന്തല്‍ ചര്‍ച്ചകളും സജീവമാക്കി ആര്‍ട്ട് ഫോറും നാടകോത്സവം കാഞ്ഞങ്ങാട് ജനത ഇരു കൈകളും നീട്ടി സ്വീകരിച്ചു. കലാസാംസ്‌കാരിക മേഖലയില്‍ വൈവിധ്യമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറം അഞ്ചുദിവസങ്ങളിലായി ആലാമിപള്ളി രാജ്‌റസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാത്രി കൃത്യം ഏഴുമണിക്ക് ആരംഭിക്കുന്ന നാടകത്തിന്റെ അവസാനമാണ് എല്ലാ ദിവസവും മികച്ച പങ്കാളിത്തത്തില്‍ പന്തല്‍ ചര്‍ച്ച നടക്കുന്നത്. നാടകത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള സംഭവങ്ങള്‍, അവതരണം രീതികള്‍, കാഴ്ചപ്പാടുകള്‍, നിലപാടുകള്‍, പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങള്‍ അഭിനയം, ദൃശ്യാവിഷ്‌കാരം പോരായ്മകള്‍ നാടകത്തിന്റെ മുന്നോട്ടുള്ള കാല്‍വെപ്പുകള്‍ തുടങ്ങി എല്ലാ മേഖലയിലും സ്പര്‍ശിക്കുന്നതാണ് പന്തല്‍ ചര്‍ച്ചകള്‍. കഴിഞ്ഞദിവസം അരങ്ങേറിയ വംശം എന്ന നാടകത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത് .സമാപന ദിനമായ ഇന്നും മികച്ച പങ്കാളിത്തത്തില്‍ പന്തല്‍ ചര്‍ച്ച ഉണ്ടാകും. സമാപന ദിവസമായ ഇന്ന് രാത്രി 7 മണിക്ക് തിരുവനന്തപുരം നവോദയയുടെ സുകുമാരി എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ആര്‍ട്ട് ഫോറം ഗായകരുടെ ഗാനാലാപനം ഉണ്ടാകും. ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്‍ അധ്യക്ഷ വഹിക്കും. സെക്രട്ടറി ചന്ദ്രന്‍ ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന്‍ നന്ദിയും പറയും.

error: Content is protected !!