മാവുങ്കാല്‍:സത്സംഗം കാഞ്ഞങ്ങാടിന്റെ ഉപ സമിതിയായ മാവുങ്കാല്‍ സ്ത് സംഗം നടത്തി വരുന്ന ശ്രീമദ് ഭാഗവത വിചാരസത്രം പ്രതിമാസ പരിപാടികള്‍ക്ക് ഭക്തിയുടെ നിറവില്‍ തുടക്കം. ഇന്ന് വെളുപ്പിന് മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തില്‍ ആരംഭിച്ച വിവിധങ്ങളായ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ബ്രഹ്മശ്രീ എടമന ഈശ്വരന് തന്ത്രികള്‍ ദീപപ്രജ്വലനം നടത്തി.
തുടര്‍ന്ന് സത്സoഗം കുടുംബാംഗങ്ങള്‍ ശ്രീമദ് ഭാഗവത പാരായണം നടത്തി.ഭാഗവതാചാര്യന്‍ ബ്രഹ്മശ്രീ കാനപ്രം ഈശ്വരന് നമ്പൂതിരി മാഷ് കൈതപ്രം പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ആദരസഭയില്‍ വിവിധ ക്ഷേത്ര സ്ഥാനീകരായ ഭാസ്കരന് അന്തിത്തിരിയന്,പി.നാരായണന് വെളിച്ചപ്പാടന്‍ ( അടോട്ട് പഴയ ദേവസ്ഥാനം) കെ.വി.അച്ചുതന് കൊടക്കാരന്‍ ( നിലാങ്കര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാനം ) പി.ദാമോദര പണിക്കര്‍, ചന്ദ്രബാബു മേലടുക്കാം ( അടിയാര്‍ക്കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം) എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ഭഗവത് ഗീതാപാരായണവും ശ്രീമദ് മഹാഭാഗവത പാരായണവും വിഷ്ണു സഹസ്രനാമപാരായണവും സത്സംഗം അംഗങ്ങളുടെ നേതൃത്വത്തില്‍ ചൊല്ലി സമര്‍പ്പിച്ചു. ആരതി,മംഗളം-സമര്‍പ്പണം,പ്രദക്ഷിണ നമസ്കാരം,അന്ന പ്രസാദം എന്നിവയും നടന്നു.
ബ്രഹ്മശ്രീ എടമന ഈശ്വരന് തന്ത്രി, ജ്യോല്സ്യര് നാരായണന് കൊട്ടോടി,ചന്ദ്രശേഖരന് നീലേശ്വരം,പി.പി.രാധിക, സുമ രാഘവന്,രുഗ്മണി ദാമോദരന്‍,സീതാ വാര്യര്‍, ഊര്‍മ്മിള സുരേഷ്,എസ്.ഷീല എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.
