മാവുങ്കാല്‍:അജാനൂര്‍ ഗ്രാമപഞ്ചായത്ത്
പള്ളോട്ട് വാര്‍ഡ് ബിജെപി
കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മനുലാല്‍ മേലത്ത് ഉദ്
ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് ബാബു കാശി
അധ്യക്ഷനായി.
ന്യൂനപക്ഷമോര്‍ച്ച കോഴിക്കോട് റൂറല്‍ ജില്ലാ സെക്രട്ടറി
റിഷാദ് സുല്ലമി
മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വ്യവസായ മേഖലകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണയെന്നും കേരളത്തിലെ
ആരോഗ്യ മേഖല അമേരിക്കയുടെ കിടപിടിക്കുന്നത്താണയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
പോകുന്നത് എന്തിനാണെന്ന് കേരളത്തിലെ ജനങ്ങളുടെ വ്യക്തമാക്കണമെന്നുംമുഖ്യപ്രഭാഷകന്‍ പറഞ്ഞു.കഴിഞ്ഞ 5 വര്‍ഷത്തെ വികസന രേഖ അനന്തന്‍ പള്ളോട്ട് അവതരിപ്പിച്ചു
മുന്‍ വാര്‍ഡ് മെമ്പര്‍ സുനിത പള്ളോടിനെയും
വാര്‍ഡിലെ പഴയകാല പ്രവര്‍ത്തകരെ ആദരിച്ചു.
പള്ളോട്ട് വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി അര്‍ജുന്‍ യോഗിക്ക് കെട്ടിവെക്കാനുള്ള തുക ദീനദയാല്‍ അക്ഷയശ്രീയും ജാന്‍സി ക്ലബ് പ്രവര്‍ത്തകരും ചേര്‍ന്ന് ബൂത്ത് പ്രസിഡണ്ടിന് കൈമാറി.
ജില്ല വൈസ് പ്രസിഡന്റ് എം ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് കെ.പ്രശാന്ത് സൗത്ത് ,ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് പി. എം. സുഹൈല്‍,മാവുങ്കാല്‍ ബ്ലോക്ക് സ്ഥാനാര്‍ഥി കെ.ആര്‍. ശ്രീദേവി, മടിയന്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയും നിലവിലെ മെമ്പറുമായ സുനിത, ബിജെപി മണ്ഡലം സെക്രട്ടറി വൈശാഖ് മാവുങ്കാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബൂത്ത് സെക്രട്ടറി സന്തോഷ് സ്വാഗതവും പള്ളോട്ട് വാര്‍ഡ് സ്ഥാനാര്‍ത്ഥി അര്‍ജുന്‍ യോഗി നന്ദിയുംപറഞ്ഞു.
